ദാസറഹള്ളിയിൽ ഇടയന്‍റെ രോഗീസന്ദർശനം

04:05 PM Mar 07, 2017 | Deepika.com
ബംഗളൂരു: ടി. ദാസറഹള്ളി ചൊക്കസാന്ദ്ര സെന്‍റ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിലെ ഇടവകദിനത്തോടനുബന്ധിച്ച് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ രോഗീസന്ദർശനം നടത്തി. ഇടവകയിലെ കിടപ്പുരോഗികളെ സന്ദർശിച്ച് അദ്ദേഹം പ്രാർഥിക്കുകയും ദീർഘസമയം അവരോടൊത്ത് ചിലവിടുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു. ഇടവകദിനാഘോഷത്തിന്‍റെ ഭാഗമായി മാർ ആന്‍റണി കരിയിലിന്‍റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും പൊതുയോഗവും കലാപരിപാടികളും സ്നേഹവിരുന്നും സമ്മാനദാനവും നടന്നു.

പൊതുസമ്മേളനത്തിൽ മാർ ആന്‍റണി കരിയിൽ അധ്യക്ഷത വഹിച്ചു. ദാസറഹള്ളി എംഎൽഎ എസ്. മുനിരാജ്, ബിബിഎംപി കോർപറേറ്റർ നാഗരാജ്, ബംഗളൂരു ക്ലരീഷൻ സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജേക്കബ് അറയ്ക്കൽ, വികാരി ഫാ. തോമസ് താന്നിയാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു