മലയാളം മിഷൻ പഠന കേന്ദ്രം ആരംഭിച്ചു

04:04 PM Mar 07, 2017 | Deepika.com
ബംഗളൂരു: കേരളസർക്കാർ സംരംഭമായ മലയാളം മിഷന്‍റെ പുതിയ പഠനകേന്ദ്രം കേരളസമാജം സിറ്റി സോണിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നാലിന് ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര അംബേദ്കർ സമുദായ ഭവനിൽ നടന്ന യോഗത്തിൽ കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. സിറ്റി സോണ്‍ ചെയർമാൻ വിനേഷ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ സെക്രട്ടറി റജികുമാർ, മലയാളം മിഷൻ കോ-ഓർഡിനേറ്റർ പി.കെ മുകുന്ദൻ, അക്കാദമിക് കോ-ഓർഡിനേറ്റർ കെ. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

വിവരങ്ങൾക്ക് : 9448719342, 8762381186.