കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് പിന്നാലെയാണ് പ്രശംസ. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ഇന്ത്യ നടന്നു കാണേണ്ടതാണെന്ന ബോധ്യമാണ് രാഷ്ട്രീയ പാഠശാലയിലേക്ക് കൈപിടിച്ചുയർത്തുന്നതെന്നും ഹരീഷ് കുറിച്ചു.
ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രിയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നത്...
ഈ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം...
നെഞ്ചുപിടക്കുന്ന ഒരു മതേതര ഇൻഡ്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകൾ. ഹരീഷ് പേരടി കുറിച്ചു.