തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്ന പഠാന്റെ വിജയാഘോഷത്തിനിടയിൽ വാക്കുകൾ ഇടറി വികാരധീതയായി ദീപിക പാദുക്കോൺ. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രധാരണം വിവാദത്തിന് കാരണമായെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചില്ല.
ഷാരുഖ് ഖാനും ജോൺ എബ്രാഹുമൊന്നിച്ചുള്ള വാർത്ത സമ്മേളനത്തിലാണ് താരം വികാരാധീതയായത്. കണ്ണുകൾ നിറഞ്ഞ ദീപിക പിന്നീട് ഷാരുഖുമൊത്തുമുള്ള അഭിനയമുഹൂർത്തങ്ങളും പങ്കുവച്ചു.
ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഇപ്പോഴുമുള്ളത് വളരെ രസകരമാണ്. പഠാനിലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരുന്നു. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍, ചെന്നൈ എക്സ്പ്രസ് എന്നിവയൊക്കെ ഞങ്ങള്‍ തമ്മിലുള്ള ബന്ധവും സ്നേഹവും കൊണ്ടാണ് പ്രത്യേകതയുള്ളതാകുന്നത്.
ഷാറുഖ് ഖാന് എന്നെക്കുറിച്ചുള്ള ഒരു പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഓം ശാന്തി ഓമിന് മുമ്പ് സിനിമയുടെ സെറ്റില്‍ ഒരിക്കലും പോയിട്ടില്ല. പക്ഷേ അദ്ദേഹം അത് വളരെ ആത്മവിശ്വാസമുണ്ടാക്കി. അത് അദ്ദേഹത്തിനു പോലും അറിയാത്ത തരത്തില്‍ സ്ക്രീനിലേക്ക് എത്തുകയായിരുന്നു.
പഠാൻ ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം. സിനിമ റിലീസ് ചെയ്ത സമയത്ത് ആരാധകർക്കൊപ്പം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില തിയറ്ററുകളിൽ പോയി അവരുടെ പ്രതികരണങ്ങൾ നേരിട്ടു കണ്ടു.
ഇങ്ങനെയൊരു സിനിമയ്ക്ക് ലോകമൊട്ടാകെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടാൻ കഴിയുന്നു എന്നത് തന്നെ വലിയ കാര്യം. അവര്‍ക്കെല്ലാം ഈ ചിത്രത്തിലൂടെ സന്തോഷം ലഭിക്കുന്നു. ഉത്സവം പോലയൊണ് ആ സിനിമയെ ആഘോഷിക്കുന്നത്. ദീപിക പാദുക്കോൺ പറയുന്നു.