മാസ്റ്ററിനു ശേഷം വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു. 'ദളപതി 67' എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്.
ഗ്യാംഗ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കാശ്മീരാണ്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായിരിക്കും ഇത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
Good evening guys! More than happy to join hands with @actorvijay na once again ❤️ 🔥#Thalapathy67 🤜🏻🤛🏻 pic.twitter.com/4op68OjcPi
— Lokesh Kanagaraj (@Dir_Lokesh) January 30, 2023
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.
വാരിസിനും മാസ്റ്ററിനും ശേഷം സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.