അപ്പന്റെ കഥയുമായി മകൾ എത്തുന്നു. കൂട്ടുകാരി ആ കഥ സിനിമയാക്കുന്നു. പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ കഥാകൃത്ത് അന്നാ എയ്ഞ്ചൽ ആണ് സ്വന്തം പിതാവിന്റെ കഥ സിനിമയാക്കുന്നത്.
പാഞ്ചാലിയുടെ സംവിധായികയും കൂട്ടുകാരിയുമായ ഷാൻസി സലാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലബാർ ബേബിച്ചൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നൂറ്റൊന്ന് ഫിലിംസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മെൽവിൻ കെ.ആണ് ചിത്രം നിർമിക്കുന്നത്.
നിയാസ്, ശ്രീജിത്ത് രവി, മേഘനാഥൻ, ഇന്ദ്രൻസ്, ആനി ആദിച്ചൻ, ഷീലു എബ്രഹാം, മനു, ഉല്ലാസ് പന്തളം, സീമ ജി.നായർ, കുളപ്പുള്ളി ലീല ,ബിന്ദു വാരാപ്പുഴ, നെൽസൻ, അസീസ്, നിമിഷ കോയമ്പത്തൂർ, മറിയാമ്മ കുര്യാക്കോസ്, സാബു പന്തളം, അനുശ്രീ പോത്തൻ തുടങ്ങി നിരവധിപേർ ചിത്രത്തിൽ അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം അന്നാ എയ്ഞ്ചൽ. ക്യാമറ ഷെട്ടി മണി, റെജു അമ്പാടി. സംഗീതം - വിനിൽ. റെജി ചെമ്പറ.