അനിഖ സുരേന്ദ്രനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ബുട്ട ബൊമ്മ എന്ന ചിത്രത്തിൻറെ ട്രെയിലർ എത്തി. മലയാളത്തിൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ബുട്ട ബൊമ്മ.
അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു കപ്പേളയിലെ പ്രധാനതാരങ്ങൾ. അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് അനിഖ സുരേന്ദ്രനാണ്. അനിഖയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
റോഷൻ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ടയാണ് തെലുങ്കിലെത്തുന്പോൾ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷം അര്ജുൻ ദാസും ചെയ്യുന്നു.
ഷൗരി ചന്ദ്രശേഖർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം ഗോപി സുന്ദർ. 2020ൽ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള എന്ന ചിത്രം സംവിധാനം ചെയ്തത് മുഹമ്മദ് മുസ്തഫയാണ്.