സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം(92) അന്തരിച്ചു. ചെന്നൈയിലെ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയ വ്യക്തിയാണ് "ജൂഡോ' രത്നം.
1966-ൽ ജയശങ്കർ സംവിധാനം ചെയ്ത 'വല്ലവൻ ഒരുവൻ' എന്ന ചിത്രത്തിലൂടെ സ്റ്റണ്ട് മാസ്റ്ററായി കരിയർ തുടങ്ങിയ ജൂഡോ 1200ലധികം ചിത്രങ്ങൾ ചെയ്തു. തന്റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്ററാണ് ജൂഡോ രത്നമെന്ന് രജനി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പായും പുലി, പടിക്കടവൻ, കൈ കുടുക്കും കൈ, രാജ ചിന്ന രാജ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ സ്റ്റണ്ട് മാസ്റ്ററായിരുന്നു അദ്ദേഹം.
മലയാളത്തിൽ സിന്ദൂരസന്ധ്യയ്ക്ക് മൗനം, രക്തം, മൈനാകം തുടങ്ങി ഏതാനും ചിത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം സംഘട്ടനം നിർവഹിച്ചിട്ടുണ്ട്.