ക്രിക്കറ്റ് താരം എം.എസ്. ധോണി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയിൽ തിളങ്ങി ഭാര്യ സാക്ഷി സിംഗ്. ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എന്റര്ടെയ്ൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്.
തമിഴിലാണ് ആദ്യ നിർമാണചിത്രം ഒരുക്കുന്നത്. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി), യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. രമേഷ് തമിൽമണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു.