+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് കാർണിവൽ ആഘോഷിച്ചു

ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഹാളിൽ കാർണിവൽ ആഘോഷിച്ചു. അന്പത് നോന്പിനാരംഭമായി പ്രച്ഛന്ന വേഷഭൂഷാദികളോടെ, പാട്ടും ഡാൻസും കൂട്ടത്തിൽ വിവിധ തരം ഭക്ഷണ
ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് കാർണിവൽ ആഘോഷിച്ചു
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഹാളിൽ കാർണിവൽ ആഘോഷിച്ചു. അന്പത് നോന്പിനാരംഭമായി പ്രച്ഛന്ന വേഷഭൂഷാദികളോടെ, പാട്ടും ഡാൻസും കൂട്ടത്തിൽ വിവിധ തരം ഭക്ഷണങ്ങളും പാനീയങ്ങളുമായി യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണ് കാർണിവൽ. നോന്പ് കാലത്ത് ഇവയെല്ലാം വർജിക്കേണ്ടതുകൊണ്ട് കാർണിവലിന് ഇവയെല്ലാം ആസ്വദിക്കുന്നു.

ജോണ്‍ മാത്യു ഫിഫ്റ്റി പ്ലസ് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. ഫ്രാങ്ക്ഫർട്ട് സെന്‍റ് ജോസഫ് അസിസ്റ്റന്‍റ വികാരി ഫാ.സേവ്യർ മാണിക്കത്താനും നാട്ടിൽ നിന്നുമെത്തിയ ഫാ. സേവ്യറും ആഘോഷത്തിൽ പങ്കെടുത്തു.

കാർണിവൽ തമാശകൾ, പാട്ടുകൾ, ചർച്ചകൾ എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. ഗ്രേസി പള്ളിവാതുക്കൽ, മേരി-ആന്‍റണി എടത്തിരുത്തിക്കാരൻ, തോമസ് കല്ലേപ്പള്ളി, ജോർജ് ചൂരപൊയ്കയിൽ, ആന്‍റണി തേവർപാടം, ജോണ്‍ മാത്യു എന്നിവർ തമാശുകളുമായി പരിപാടികളിൽ സജീവമായിരുന്നു. കേരള തനിമയിൽ വിഭവ സമ്യദ്ധമായ കപ്പയും ഇറച്ചിയും ചോറും വിവിധതരം കറികളുമായി അത്താഴ വിരുന്നു കഴിച്ചു. തുടർന്നു 2017 ലെ വാരാന്ത്യ സെമിനാർ, മറ്റു പരിപാടികൾ എന്നിവയ്ക്ക് രൂപം നൽകി. അടുത്ത ദിവങ്ങളിൽ ജ·ദിനം ആഘോഷിച്ച ഫിഫ്റ്റി പ്ലസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു. മൈക്കിൾ പാലക്കാട്ട് പ്രസംഗിച്ചു. ആന്‍റണി തേവർപാടം പരിപാടികൾ മോഡറേറ്റ് ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍