നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മോളി കണ്ണമാലി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു നടി.
ഇപ്പോൾ താരം ആശുപത്രി വിട്ടു എന്ന വാർത്തയാണെത്തുന്നത്. രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് മകൻ ജോളി പറഞ്ഞു.
ജനുവരി 10-നാണ് വീട്ടിൽ കുഴഞ്ഞുവീണ മോളിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.