+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആംഗല മെർക്കലിന്‍റെ ഒൗദ്യോഗിക തെരഞ്ഞെടുപ്പ് മണ്ഡലം പ്രഖ്യാപിച്ചു

ബെർലിൻ: നാലാമൂഴവും ജർമനിയുടെ ചാൻസലറാകാൻ കച്ചമുറുക്കിയ നിലവിലെ ചാൻസലർ ആംഗല മെർക്കലിന്‍റെ(62) തെരഞ്ഞെടുപ്പു മണ്ഡലം പ്രഖ്യാപിച്ചു. ജർമനിയിലെ വടക്കുകിഴക്കൻ സംസ്ഥാനത്തിലെ മെക്ലെൻബുർഗ് ഫോർപോമനിലെ സ്ട്രാൽസ
ആംഗല മെർക്കലിന്‍റെ ഒൗദ്യോഗിക തെരഞ്ഞെടുപ്പ് മണ്ഡലം പ്രഖ്യാപിച്ചു
ബെർലിൻ: നാലാമൂഴവും ജർമനിയുടെ ചാൻസലറാകാൻ കച്ചമുറുക്കിയ നിലവിലെ ചാൻസലർ ആംഗല മെർക്കലിന്‍റെ(62) തെരഞ്ഞെടുപ്പു മണ്ഡലം പ്രഖ്യാപിച്ചു. ജർമനിയിലെ വടക്കുകിഴക്കൻ സംസ്ഥാനത്തിലെ മെക്ലെൻബുർഗ് ഫോർപോമനിലെ സ്ട്രാൽസുണ്ട് മണ്ഡലത്തിൽ നിന്നുമായിരിക്കും മെർക്കൽ മത്സരിക്കുക.

കഴിഞ്ഞ ദിവസം നടന്ന ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) സംസ്ഥാന പാർട്ടി കോണ്‍ഗ്രസിൽ മെർക്കലിന്‍റെ സ്ഥാനാർഥിത്വം 95 ശതമാനം വോട്ടോടെയാണ് പ്രഖ്യാപിച്ചത്. 140 പ്രതിനിധികളാണ് കോണ്‍ഗ്രസിൽ പങ്കെടുത്തത്. 1990 മുതൽ മെർക്കൽ സ്ട്രാൽസുണ്ട് മണ്ഡലത്തിൽ നിന്നാണ് മൽസരിച്ചു ജയിക്കുന്നത്.

മണ്ഡലത്തിലെ മെർക്കലിന്‍റെ എതിർ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എതിർ കക്ഷികളായ സോഷ്യലിസ്റ്റുകളും എഎഫ്ഡിയും ദ ലിങ്കെയും അവരവരുടെ സ്ഥാനാർഥിയെ ഗോദയിലിറക്കുമെങ്കിലും മെർക്കലിന്‍റെ സ്ട്രാൽസുണ്ടിലെ വിജയം സുനിശ്ചിതമാണെന്നും സിഡിയു വക്താവ് തറപ്പിച്ചു പറഞ്ഞു. സെപ്റ്റംബർ 14 നാണ് ജർമനിയിൽ പൊതുതെരഞ്ഞെടുപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ