+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റോക്ക് എക്സ്ചേഞ്ച് ലയനം സംശയത്തിൽ

ബെർലിൻ: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും ഡോയ്റ്റഷെ ബോർസും (ജർമൻ എക്സ്ചേഞ്ച്) തമ്മിലുള്ള ലയന ചർച്ചകൾ പരാജയപ്പെടുന്നുവെന്നു സൂചന. യൂറോപ്യൻ കമ്മീഷൻ ഈ ലയനം അംഗീകരിക്കാൻ വഴിയില്ലെന്ന് എൽഎസ്ഇ അധികൃതർ തന്നെ
സ്റ്റോക്ക് എക്സ്ചേഞ്ച് ലയനം സംശയത്തിൽ
ബെർലിൻ: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും ഡോയ്റ്റഷെ ബോർസും (ജർമൻ എക്സ്ചേഞ്ച്) തമ്മിലുള്ള ലയന ചർച്ചകൾ പരാജയപ്പെടുന്നുവെന്നു സൂചന. യൂറോപ്യൻ കമ്മീഷൻ ഈ ലയനം അംഗീകരിക്കാൻ വഴിയില്ലെന്ന് എൽഎസ്ഇ അധികൃതർ തന്നെ പറയുന്നു.

നിശ്ചിത വരുമാന വ്യാപാര പ്ലാറ്റ്ഫോമായ എംടിഎസിലെ അറുപതു ശതമാനം ഓഹരി വിൽക്കാനാണ് കമ്മീഷൻ എൽഎസ്ഇയോട് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് എൽഎസ്ഇയും പറയുന്നു. എംടിഎസ് ഓഹരി വിറ്റഴിച്ചാൽ നിവിലുള്ള വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നും നിക്ഷേപകർക്ക് മുന്നറിയിപ്പ്.

ഇങ്ങനെയൊരു അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലയനത്തിന് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകില്ലെന്ന് എൽഎസ്ഇ വിലയിരുത്തുന്നത്. ഒരു വർഷം മുൻപ് ആരംഭിച്ച ചർച്ചകളാണ് ഇതോടെ വഴിമുട്ടുന്നത്. ഫ്രാങ്ക്ഫർട്ടിലാണ് ജർമൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ