ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി സംവിധാനം ചെയ്ത ആർആര്‍ആറിലെ ‘നാട്ട് നാട്ട്’എന്ന ഗാനം. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോംഗിനുള്ള പുരസ്കാരം നാട്ടു നാട്ടുവിന് ലഭിച്ചിരുന്നു. കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
എന്നാൽ മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഓൾ ദാറ്റ് ബ്രീത്ത്സ് ബെസ്റ്റ് എന്ന ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും ദ് എലിഫന്റ് വിസ്പെറേഴ്സ് ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലും ഇടംനേടി.
This year's Original Song nominees are music to our ears. #Oscars #Oscars95 pic.twitter.com/peKQmFD9Uh
— The Academy (@TheAcademy) January 24, 2023
എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമ ഓൾ ക്വയറ്റ് ഓഫ് ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) സംവിധാനം ചെയ്ത എവ്രിതിംഗ് എവ്രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ. മാർച്ച് 12നാണ് ഓസ്കാർ പ്രഖ്യാപനം നടക്കുക.