+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സബീനേ ഓബർ ഹോയ്സർ അന്തരിച്ചു

വിയന്ന: ഓസ്ട്രിയൻ ആരോഗ്യമന്ത്രി സബീനേ ഓബർ ഹോയ്സർ അന്തരിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവും മന്ത്രിയുമായ സബീന അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2015 ൽ താൻ അർബുദരോഗിയാണെന്നു
സബീനേ ഓബർ ഹോയ്സർ അന്തരിച്ചു
വിയന്ന: ഓസ്ട്രിയൻ ആരോഗ്യമന്ത്രി സബീനേ ഓബർ ഹോയ്സർ അന്തരിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവും മന്ത്രിയുമായ സബീന അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

2015 ൽ താൻ അർബുദരോഗിയാണെന്നു പരസ്യപ്പെടുത്തുകയും ഫെയ്സ്ബുക്കിലൂടെ ചികിസാ വിവരങ്ങൾ നൽകുകയും ചെയ്തിരുന്നു. പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന സബീന പ്രശസ്തയായ പീഡിയാട്രീഷനും ആശുപതി മാനേജരുമായിരുന്നു. ആരോഗ്യരംഗത്ത് ശക്തമായ തീരുമാനങ്ങളെടുത്ത ഓബർ ഹോയ്സർ ഒരു ഡോക്ടർ എന്നനിലയിലുള്ള തന്‍റെ പ്രവർത്തന പരിചയവും വൈദഗ്ധ്യവും ഭരണരംഗത്ത് നടപ്പാക്കി. 2018 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഹോട്ടലുകളിലെയും റസ്റ്ററന്‍റുകളിലേയും പുകവലി നിരോധനം ഒരുദാഹരണം മാത്രം.

റേഡിയോളജിസ്റ്റായ ഭർത്താവും രണ്ടു മക്കളുമുണ്ട് ഇവർക്ക്. സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കുമെന്ന് ഓസ്ട്രിയൻ സർക്കാർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ