+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്നയിൽ നിന്നൊരു ഹൃസ്വചിത്രം "തൂവൽ’ പ്രദർശനത്തിന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഹൃസ്വചിത്രം "തൂവൽ’ പ്രദർശനത്തിന്. വിയന്നയുടെ ചാരുതയും സംഭവബഹുലമായ ദൃശ്യങ്ങളും കോർത്തിണക്കിയ ചിത്രം മനുഷ്യന്‍റെ സ്നേഹവും ദൈന്യതയും മറനീക്കിക
വിയന്നയിൽ നിന്നൊരു ഹൃസ്വചിത്രം
വിയന്ന: ഓസ്ട്രിയയിലെ മലയാളി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഹൃസ്വചിത്രം "തൂവൽ’ പ്രദർശനത്തിന്. വിയന്നയുടെ ചാരുതയും സംഭവബഹുലമായ ദൃശ്യങ്ങളും കോർത്തിണക്കിയ ചിത്രം മനുഷ്യന്‍റെ സ്നേഹവും ദൈന്യതയും മറനീക്കികാണിക്കുന്ന കഥയാണ്.

ജീവിതത്തിന്‍റെ വ്യഗ്രതയിൽ തിരിച്ചറിയാതെപോകുന്ന ചില തീവ്ര അനുഭവങ്ങളുടെ നേർമയുള്ള കഥയാണ് പതിനൊന്നു മിനിറ്റ് ദൈർഘ്യമുള്ള തൂവൽ.

ജി. ബിജുവിന്‍റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും മോനിച്ചൻ കളപ്പുരയ്ക്കലിന്‍റേതാണ്. ബിനു മർക്കോസും മോനിച്ചൻ കളപ്പുരയ്ക്കലുമാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രധാന വേഷങ്ങളിൽ എത്തുന്നത് ഷാജി ചേലപ്പുറത്തും ഹന്ന ഇയ്യത്തുകളത്തിലുമാണ്. ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംരംഭകരായ പ്രോസിയുടെ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വിയന്നയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഹൃസ്വചിത്രത്തിന്‍റെ ആദ്യ പ്രദർശനം മാർച്ച് 18ന് (ശനി) വൈകുന്നേരം 6.30ന് വിയന്ന ഇന്‍റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് യൂ ട്യൂബിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

റിപ്പർട്ട്: ജോബി ആന്‍റണി