+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എനിക്കു പകരം ആ ചിത്രത്തിൽ ഐശ്വര്യ വന്നു'

തമിഴ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ പ്രിയ നായികയായ മഞ്ജു വാര്യര്‍ ഒരു തമിഴ് ചിത്രത്തത്തില്‍ അഭിനയിക്കുന്നത്. അസുരന്‍ ആയിരുന്നു മഞ്ജുവിന്‍റെ അരങ്ങേറ്റ തമിഴ് ചിത്രം. ധനുഷ് നായ

തമിഴ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ പ്രിയ നായികയായ മഞ്ജു വാര്യര്‍ ഒരു തമിഴ് ചിത്രത്തത്തില്‍ അഭിനയിക്കുന്നത്. അസുരന്‍ ആയിരുന്നു മഞ്ജുവിന്‍റെ അരങ്ങേറ്റ തമിഴ് ചിത്രം. ധനുഷ് നായകനായ ഈ ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ അജിത്തിന്‍റെ കൂടെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു അഭിനയിച്ചു.

അസുരന്‍ സിനിമയിലൂടെയാണ് തമിഴ് സിനിമയില്‍ എത്തുന്നതെങ്കിലും നിരവധി ഓഫറുകള്‍ മുമ്പും വന്നിരുന്നതായി മഞ്ജു പറയുന്നു. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പല സിനിമകളും ചെയ്യാന്‍ കഴിയാതെ പോയെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഒഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പറഞ്ഞത്.

"അസുരന് മുമ്പും ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് വിളി വന്നിട്ടുണ്ടായിരുന്നു. കുറേ ഓഫര്‍ ലഭിച്ചു. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. മലയാളത്തില്‍ ആ സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഡേറ്റിന്‍റെ പ്രശ്നമാണ് കൂടുതല്‍ വന്നിരുന്നത്.

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ ആണ് ഇപ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത്. അതിലെ ഞാന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു. ഇന്ന് എനിക്ക് അതുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുമല്ലോ. അതിന്‍റെ സംവിധായകന്‍ ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്. അവിടെയും ഡേറ്റ് പ്രശ്നമാ‍യി.

എന്നെ എപ്പോള്‍ വേണെങ്കിലും സിനിമയ്ക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എത്തിപ്പെടാന്‍ പറ്റുന്നില്ല, കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ല. അതൊന്നും ഞാന്‍ അധികം ആരും പറഞ്ഞ് കേട്ടിട്ടില്ല'- മഞ്ജു വാര്യര്‍ പറഞ്ഞു.

രാജീവ് മേനോന്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മമ്മൂട്ടി, അജിത്ത് കുമാര്‍, ഐശ്വര്യ റായ്, തബു, അബ്ബാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയില്‍ ഐശ്വര്യ റായ് അവതരിപ്പിച്ചത് മീനാക്ഷി എന്ന കഥാപാത്രത്തെയാണ്.ഗായികയായ മീനാക്ഷിയും മമ്മൂട്ടിയുടെ കഥാപാത്രം ബാലയുമായുള്ള പ്രണയം ഇന്നും പ്രേക്ഷകരുടെ ഇഷ്ടരംഗങ്ങളാണ്.