സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജിത്, അന്ന രേഷമ രാജൻ, സാബു മോൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അട്ടപ്പാടി, പാലക്കാട് എന്നീ സ്ഥലങ്ങളായിരുന്നു സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.