+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ക സർഗോത്സവത്തിനു കൊടിയിറങ്ങി

ബ്രിസ്റ്റോൾ: ഒരുമയുടെ ആഘോഷമായി ബ്രിസ്ക സർഗോത്സവം മാറി. സർഗ്ഗോത്സവവും കലാസന്ധ്യയും ഇക്കുറിയും മത്സര മികവു കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വേദിയിൽ കഴിവുകൾ കൊണ്ട് മത്സരിച്ചപ്പോൾ തങ്ങളുടെ
ബ്രിസ്ക സർഗോത്സവത്തിനു കൊടിയിറങ്ങി
ബ്രിസ്റ്റോൾ: ഒരുമയുടെ ആഘോഷമായി ബ്രിസ്ക സർഗോത്സവം മാറി. സർഗ്ഗോത്സവവും കലാസന്ധ്യയും ഇക്കുറിയും മത്സര മികവു കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വേദിയിൽ കഴിവുകൾ കൊണ്ട് മത്സരിച്ചപ്പോൾ തങ്ങളുടെ ഓരോ അംഗങ്ങളും കലാസാംസ്കാരിക രംഗങ്ങളിൽ എത്രമാത്രം അനുഗ്രഹീതരാണെന്ന് തെളിയിക്കുകയായിരുന്നു ഓരോരുത്തരും.

ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ ഈ വർഷത്തെ കലാമേളയായ ’സർഗോത്സവം 2017 ’ആവേശകരമായി. രാവിലെ പതിനൊന്നോടുകൂടി ബ്രിസ്ക പ്രസിഡന്റ് മാനുവൽ മാത്യു, സെക്രട്ടറി പോൾസൺ ജോസഫ്, ബ്രിസ്കയുടെ മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ ബ്രിസ്ക മുൻ പ്രസിഡന്റ് തോമസ് ജോസഫാണ് ഉദ്ഘാടനം കർമ്മം നിർവഹിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് അത്ഭുതകരമായ തിരക്കാണ് ഈ വർഷത്തെ സർഗോത്സവ വേദിയിൽ കണ്ടത് എന്നത് ആളുകൾക്കിടയിൽ ബ്രിസ്കയുടെ കലാമേളക്കുള്ള സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്.

വിവിധ അസോസിയേഷനുകളിൽ നിന്നുമുള്ള ധാരാളം കുട്ടികൾ സർഗോത്സവത്തിൽ മാറ്റുരക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. കളറിങ്ങ്, പെയ്ന്റിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്ത മത്സരങ്ങൾ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്ക കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരുന്നത്. കുട്ടികൾ പരസ്പര വാശിയോടെ തങ്ങളുടെ മികവുകൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ അത് കാണികളിൽ അഭിമാനവും ഒപ്പം കണ്ണിനും കാതിനും സന്തോഷം പകരുന്ന അനുഭവവുമായി മാറുന്ന കാഴ്ചയാണ് സർഗോത്സവവേദിയിൽ ഉടനീളം കണ്ടത്.



വൈകുന്നേരം ആറിനു സർഗോത്സവ വിജയികൾക്കുള്ള സമ്മാനദാനം ആരംഭിച്ചു. ലണ്ടനിലെ മിഡിൽ സെക്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോസി മാത്യു ആയിരുന്നു മുഖ്യാതിഥി. അദ്ദേഹവും ബ്രിസ്കയുടെ മുൻ പ്രസിഡന്റുമാരായ തോമസ് ജോസഫ്, ജോജിമോൻ കുര്യാക്കോസ്, ജോമോൻ, ഷെൽബി തുടങ്ങിയവർ ചേർന്ന് സർഗോത്സവം 2017 വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. മത്സരങ്ങളിൽ കൂടുതൽ സമ്മാനങ്ങൾ നേടിയ റോസ്മി ജിജി കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിവിയൻ ജോൺസൻ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

സമ്മാനദാനത്തിന് അകമ്പടിയായി ബ്രിസ്ക ആർട്സ് കോർഡിനേറ്ററും കലാകാരനുമായ സന്ദീപിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോളിലെ കലാകാരന്മാരായ സണ്ണി സാർ , റോജി ചങ്ങനാശേരി, സന്തോഷ്, സജി മാത്യു, ഡിറ്റിമോൾ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ ’കലാസന്ധ്യക്ക്’ തുടക്കമായി. റോജി ചങ്ങനാശേരി അണിയിച്ചൊരുക്കിയ കുട്ടികളുടെ കോമഡി സ്കിറ്റും മിമിക്രിയും സദസിൽ ചിരിയുടെ പൂരം തീർത്തു.വൈകുന്നേരത്തെ പൊതുസമ്മേളനത്തിനു ബ്രിസ്കയുടെ ആർട്സ് സെക്രട്ടറി സെബാസ്ററ്യൻ ലോനപ്പൻ സ്വാഗതം ആശംസിക്കുകയും ആർട്സ് കോർഡിനേറ്റർ സന്ദീപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

റിപ്പോർട്ട്: ജെഗി ജോസഫ്