+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനെ ആക്രമിക്കാൻ ഹിറ്റ്ലർ തയാറാക്കിയ പദ്ധതി പുറത്തായി

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ ബോംബാക്രമണം നടത്താൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ മേൽനോട്ടത്തിൽ തയാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. 75 വർഷത്തിനു ശേഷമാണ് ഭൂപടം അടക്കമുള്ള
ബ്രിട്ടനെ ആക്രമിക്കാൻ ഹിറ്റ്ലർ തയാറാക്കിയ പദ്ധതി പുറത്തായി
ലണ്ടൻ: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ ബോംബാക്രമണം നടത്താൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ മേൽനോട്ടത്തിൽ തയാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. 75 വർഷത്തിനു ശേഷമാണ് ഭൂപടം അടക്കമുള്ള വിവരങ്ങൾ കണ്ടെടുക്കാൻ സാധിച്ചിരിക്കുന്നത്.

ബ്രിട്ടനിൽ ബോംബ് വർഷിക്കാൻ ഉദ്ദേശിക്കുന്ന പോയിന്‍റുകളെല്ലാം മാപ്പുകളിൽ അടയാളപ്പെടുത്തിയിരുന്നു. ലുഫ്റ്റ്വാഫെയിലുള്ള ഒരു നാവിഗേറ്ററുടെ പക്കലാണ് ഇവ സൂക്ഷിച്ചിരുന്നത്. മധ്യ ലണ്ടനും തെക്കൻ ലണ്ടനുമായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

ബറ്റേർസീ പവർ സ്റ്റേഷൻ, ചെൽസി ബാരക്സ്, ഡ്യൂക്ക് ഓഫ് യോർക്കിന്‍റെ ആസ്ഥാനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായി മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

1941 നവംബർ 30 എന്ന തീയതി മാപ്പിൽ കാണാം. ഈ മാപ്പ് ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ