+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ശ്രീജ ചെറുകാടിന് മികച്ച വിജയം

വിയന്ന: ഇംഗ്ലണ്ടിൽ വിവിധ യൂണിവേഴ്സിറ്റികൾ തമ്മിൽ നടത്തിവരുന്ന മത്സരത്തിൽ ഓസ്ട്രിയയിലെ രണ്ടാം തലമുറയിൽ നിന്നുള്ള ശ്രീജ ചെറുകാടിനു വിവിധ ഇനങ്ങളിൽ ഉജ്വല വിജയം. ക്ലാസിക്കൽ ഡാൻസ് (സോളോ), ക്ലാസിക്കൽ ഡാൻസ് (
യുകെ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ശ്രീജ ചെറുകാടിന് മികച്ച വിജയം
വിയന്ന: ഇംഗ്ലണ്ടിൽ വിവിധ യൂണിവേഴ്സിറ്റികൾ തമ്മിൽ നടത്തിവരുന്ന മത്സരത്തിൽ ഓസ്ട്രിയയിലെ രണ്ടാം തലമുറയിൽ നിന്നുള്ള ശ്രീജ ചെറുകാടിനു വിവിധ ഇനങ്ങളിൽ ഉജ്വല വിജയം. ക്ലാസിക്കൽ ഡാൻസ് (സോളോ), ക്ലാസിക്കൽ ഡാൻസ് (ഗ്രൂപ്പ്) എന്നീ ഇനങ്ങളിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയാണ് ശ്രീജ യുകെയിൽ താരമായത്.



പ്രശസ്ത സൗത്താംപ്റ്റൻ യൂണിവേഴ്സിറ്റി ആയിരുന്നു ഈ വർഷത്തെ കലാവേദി. വാർവിക്ക് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ചാണ് ശ്രീജ മത്സരിച്ചത്. വാർവിക്കിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുകയാണ് ശ്രീജ ഇപ്പോൾ. വിയന്നയിൽ നിന്നുള്ള സിറിയക്, ലിസി ചെറുകാട് ദമ്പതികളുടെ മകളാണ് ശ്രീജ.

റിപ്പോർട്ട്: ജോബി ആന്റണി