സമൂഹമാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചയാൾക്ക് തക്ക മറുപടി നൽകി നടി അഹാന കൃഷ്ണ. അഹാന പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് മോശം കമന്റുമായി ഒരു യൂസർ എത്തിയത്.
അഹാനയും സുഹൃത്തും ഒരേ രീതിയിൽ കുട്ടിക്കാലത്തിരുന്ന ചിത്രവും ഇപ്പോഴത്തെ ചിത്രവും കൂടിയാണ് പങ്കുവച്ചത്. ഇതിന് താഴെയാണ് വലുതായപ്പോള്‍ തുണി ഇഷ്ടം ഇല്ലാതായി എന്ന കമന്റിട്ടത്.
ഉടൻ തന്നെ മറുപടിയുമായി അഹാന എത്തി. അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാണ്ടായി വലുതായപ്പോള്‍’’ എന്നായിരുന്നു അഹാന മറുപടി കൊടുത്തത്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്.
ചിത്രത്തിന് ലഭിച്ച കമന്റും അതിന് താന്‍ നല്കിയ മറുപടിയും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതൊരു ഫേക്ക് അക്കൗണ്ടാണ്. ഫ്രീതിങ്കര് എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കര്മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്. ഗോവയില്‍ സുഹൃത്ത് റിയക്കൊപ്പം അവധി ആഘോഷിക്കുകയാണ് അഹാന.