+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവ്

ബേണ്‍: അതിർത്തി കടന്ന് സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തുന്നവരുടെ എണ്ണത്തിൽ പോയ വർഷം ഗണ്യമായ വർധനവ്. അയൽരാജ്യങ്ങളിൽ നിന്നും കഴിഞ്ഞവർഷം സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തിയവരുടെ എണ്ണം ഏകദേശം 3,20,000 ആണെന്ന് സ്വ
സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവ്
ബേണ്‍: അതിർത്തി കടന്ന് സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തുന്നവരുടെ എണ്ണത്തിൽ പോയ വർഷം ഗണ്യമായ വർധനവ്. അയൽരാജ്യങ്ങളിൽ നിന്നും കഴിഞ്ഞവർഷം സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തിയവരുടെ എണ്ണം ഏകദേശം 3,20,000 ആണെന്ന് സ്വിസ് സ്റ്റാറ്റിസ്റ്റക്കൽ ഓഫീസ് വ്യക്തമാക്കി.

ഇതിൽ 64.4 ശതമാനം പുരുഷ·ാരും 35.6 ശതമാനം പേർ സ്ത്രീകളുമാണ്. വിദേശ തൊഴിലാളികളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ 3.7 ശതമാനം വർധിച്ചു. 2011-13 നെ അപേക്ഷിച്ച് വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. 2011-13 കാലയളവിൽ 57 ശതമാനം വരെയായിരുന്നിത്. അഞ്ച് വർഷം കൊണ്ട് മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 26.6 ശതമാനത്തിന്‍റെ വർധനവുണ്ടായത്. ഇതിൽ പകുതിപ്പേരും ഫ്രാൻസിനിന്നെത്തി ജോലി ചെയ്തുമടങ്ങുന്നവരാണ്. അഞ്ചിലൊന്ന് പേർ വീതം ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും. മൂന്നിലൊന്നു വിഭാഗം പേർ ജനീവയിലാണ് ജോലി ചെയ്യുന്നത്. കിഴക്ക് പടിഞ്ഞാറ് മേഖലയാണ് വിദേശ തൊഴിലാളികളുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. 2.1 ശതമാനം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ