+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ ടെക്കികളെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: എച്ച് 1 ബി വീസയുടെ പേരിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മർദ്ദം തുടരുന്പോൾ ഇന്ത്യയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ കൈത്താങ്ങ്. ആഗോള വ്യാപാരത്തിന് സുരക്ഷയൊരുക്കുന്നതിനുവേണ്ടി കഴിവുള്ള കൂടുതൽ ഇന്ത്
ഇന്ത്യൻ ടെക്കികളെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: എച്ച് 1 ബി വീസയുടെ പേരിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മർദ്ദം തുടരുന്പോൾ ഇന്ത്യയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ കൈത്താങ്ങ്. ആഗോള വ്യാപാരത്തിന് സുരക്ഷയൊരുക്കുന്നതിനുവേണ്ടി കഴിവുള്ള കൂടുതൽ ഇന്ത്യൻ ഐടി പ്രഫഷണലുകളെ സ്വീകരിക്കാൻ തയാറാണെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ പാർലമെന്‍റ് കമ്മിറ്റിയിലെ വിദേശകാര്യ പ്രതിനിധി സംഘതലവൻ ഡേവിഡ് മക്കാലിസ്റ്റർ ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സുദൃഡമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നടപടി.. ഇതിനുപുറമെ അനിശ്ചിതത്വത്തിലായ യൂറോപ്യൻ യൂണിയൻ ഇന്ത്യ വ്യാപാര നിക്ഷേപ കരാർ പരാജയപ്പെട്ടതിലുള്ള ഖേദവും യൂറോപ്യൻ യൂണിയൻ പ്രകടിപ്പിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഐടി പ്രഫഷണലുകൾ കഴിവ് ആർജിച്ചവരാണെന്നും യൂറോപ്യൻ മേഖല അത്രതന്നെ വികസിച്ചിട്ടില്ലെന്നും ഇന്ത്യയിൽ നിന്നുള്ള ഐടി പ്രഫഷണലുകളെകൂടാതെ യൂറോപ്യൻ യൂണിയന്‍റെ ഐടി മേഖലയുടെ വിജയം പൂർണമാകില്ലെന്നും ഡേവിഡ് മക്കാലിസ്റ്റർ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോർജ് ജോണ്‍