+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേണിൽ ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം 25ന്

സ്വിറ്റ്സർലൻഡ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകൾക്കുശേഷം വേൾഡ് പീസ് മിഷൻ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും ഫാമിലി കൗണ്‍സിലറുമായ സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തിൽ
ബേണിൽ ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം 25ന്
സ്വിറ്റ്സർലൻഡ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകൾക്കുശേഷം വേൾഡ് പീസ് മിഷൻ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും ഫാമിലി കൗണ്‍സിലറുമായ സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തിൽ ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

ഫെബ്രുവരി 25ന് (ശനി) രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ സ്വിറ്റ്സർലൻഡിലെ ബേണിൽ പ്ഫാരെയി ഹെയിലിക്രൂസ് (Church: Pfarrei Heiligkrez, Kastellweg 7, 3004 Bern (Tiefenau)) ദേവാലയത്തിലാണ് ധ്യാനം.

ബൈബിൾ അധിഷ്ടിതമായി പ്രായോഗിക ജീവിതപാഠങ്ങളും കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു നൽകുന്ന ധ്യാനത്തിന്‍റെ ജർമൻ പരിഭാഷ നടത്തുന്നത് ഹൈഡൽബർഗിൽ നിന്നുള്ള ഏലിയാമ്മ ഐസക്കാണ്.

വിവരങ്ങൾക്ക്: മേരി തോട്ടൻ 079 319 32 89, worldpeacemissioncouncil@gmail.com