+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാ​ൻ നി​ങ്ങ​ളു​ടെ അ​ടി‌​യ​മ​ല്ല, അ​പ​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശ​വു​മി​ല്ല;​ വേ​ണ​മെ​ങ്കി​ൽ എ​ന്‍റെ സൃ​ഷ്ടി​ക​ൾ കാ​ണാം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. താ​ൻ ആ​രു​ടെ​യും അ​ടി​മ​യ​ല്ലെ​ന്നും ക​ളി​യാ​ക്കാ​നോ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കാ​നോ ആ​
ഞാ​ൻ നി​ങ്ങ​ളു​ടെ അ​ടി‌​യ​മ​ല്ല, അ​പ​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശ​വു​മി​ല്ല;​ വേ​ണ​മെ​ങ്കി​ൽ എ​ന്‍റെ സൃ​ഷ്ടി​ക​ൾ കാ​ണാം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. താ​ൻ ആ​രു​ടെ​യും അ​ടി​മ​യ​ല്ലെ​ന്നും ക​ളി​യാ​ക്കാ​നോ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കാ​നോ ആ​ർ​ക്കും അ​വ​കാ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ൽ​ഫോ​ൻ​സ് വ്യ​ക്ത​മാ​ക്കു​ന്നു. താ​ൻ വീ​ണ​പ്പോ​ൾ പ​ല​രു​ടെ​യും മു​ഖ​ത്തു​ണ്ടാ​യ ചി​രി ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

നി​ങ്ങ​ൾ എ​ന്നെ ട്രോ​ളു​ക​യും എ​ന്നെ​യും എ​ന്‍റെ ഗോ​ൾ​ഡ് സി​നി​മ​യെ​യും കു​റി​ച്ച് മോ​ശ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് നി​ങ്ങ​ളു​ടെ സം​തൃ​പ്തി​ക്കു​വേ​ണ്ടി​യാ​ണ്...​അ​ത് നി​ങ്ങ​ൾ​ക്ക് ന​ല്ല​താ​ണ്. എ​നി​ക്ക​ല്ല.

അ​തു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മു​ഖം കാ​ണി​ക്കാ​തെ ഞാ​ൻ പ്ര​തി​ഷേ​ധി​ക്കു​ന്നു. ഞാ​ൻ നി​ങ്ങ​ളു​ടെ അ​ടി​മ​യ​ല്ല, അ​ല്ലെ​ങ്കി​ൽ എ​ന്നെ ക​ളി​യാ​ക്കാ​നോ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കാ​നോ ഞാ​ൻ അ​വ​കാ​ശം ന​ൽ​കി​യി​ട്ടി​ല്ല.

നി​ങ്ങ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ എ​ന്‍റെ സൃ​ഷ്ടി​ക​ൾ കാ​ണാം. അ​തി​ന​പ്പു​റം എ​ന്‍റെ പേ​ജി​ൽ വ​ന്ന് ദേ​ഷ്യം കാ​ണി​ക്ക​രു​ത്. അ​ങ്ങ​നെ ചെ​യ്താ​ൽ ഞാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും പി​ൻ​വ​ലി​യും.

ഞാ​ൻ പ​ഴ​യ​തു​പോ​ലെ​യ​ല്ല. ഞാ​ൻ എ​ന്നോ​ടും എ​ന്‍റെ പ​ങ്കാ​ളി​യോ​ടും കു​ട്ടി​ക​ളോ​ടും ഞാ​നു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​വ​രോ​ടും സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്തും. ഞാ​ൻ വീ​ണ​പ്പോ​ൾ പ​ല​രു​ടെ​യും മു​ഖ​ത്തു​ണ്ടാ​യ ചി​രി ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല.

ആ​രും മ​നഃ​പൂ​ർ​വം വീ​ഴു​ന്നി​ല്ല. അ​ത് പ്ര​കൃ​തി​യാ​ൽ സം​ഭ​വി​ക്കു​ന്നു. അ​തി​നാ​ൽ അ​തേ പ്ര​കൃ​തി എ​ന്നെ സം​ര​ക്ഷി​ക്കും. ന​ല്ലൊ​രു ദി​നം ആ​ശം​സി​ക്കു​ന്നു.
അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ കു​റി​ച്ചു.