+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിൽ മനുഷ്യാവകാശ ലംഘനം കൂടുതൽ: ആംനസ്റ്റി

പാരീസ്: ഫ്രാൻസിൽ മനുഷ്യാവകാശ ലംഘനങ്ങൾ അപകടകരമാംവിധം വർധിച്ചു വരുകയാണെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ. മനുഷ്യാവകാശത്തിന്‍റെ കളിത്തൊട്ടിലായ ഫ്രാൻസിൽ തന്നെ ഇതു സംഭവിക്കുന്നത് വേദനാജനകമെന്ന് പാരീസിൽ റിപ്പോർട
ഫ്രാൻസിൽ മനുഷ്യാവകാശ ലംഘനം കൂടുതൽ: ആംനസ്റ്റി
പാരീസ്: ഫ്രാൻസിൽ മനുഷ്യാവകാശ ലംഘനങ്ങൾ അപകടകരമാംവിധം വർധിച്ചു വരുകയാണെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ. മനുഷ്യാവകാശത്തിന്‍റെ കളിത്തൊട്ടിലായ ഫ്രാൻസിൽ തന്നെ ഇതു സംഭവിക്കുന്നത് വേദനാജനകമെന്ന് പാരീസിൽ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് മനുഷ്യാവകാശ സംഘടനയുടെ മേധാവി സലിൽ ഷെട്ടി അഭിപ്രായപ്പെട്ടു.

സുരക്ഷയുടെ പേരിൽ ഫ്രഞ്ച് ജനതയുടെ പൗരാവകാശങ്ങൾ പോലും കവർന്നെടുക്കപ്പെടുകയാണ്. ലോകത്ത് ഏറ്റവും നല്ല രീതിയിൽ മനുഷ്യാവകാശ നിയമങ്ങൾ പ്രാബല്യത്തിലുള്ള രാജ്യമായിട്ടും ഫ്രാൻസിൽ ഇതാണു സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2015 നവംബറിൽ പാരീസിൽ സംഭവിച്ച ഭീകരാക്രമണത്തിനുശേഷം സോഷ്യലിസ്റ്റ് സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇതിന്‍റെ മറവിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുന്നതെന്നും ഷെട്ടി.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിന് തെരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും പൂർണഅവകാശങ്ങളാണു നൽകിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ പിന്തുണയ്ക്കുന്നതു ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ