+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോളി ഏബഹാമിന്‍റെ സംഗീത നിശ: ടിക്കറ്റ് വിൽപ്പന കിക്കോഫ് ചെയ്തു

കൊളോണ്‍: പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ജോളി ഏബ്രഹാമിന്‍റെ കൊളോണിലെ സംഗീത നിശയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കൊളോണിൽ നടന്നു. നമ്മുടെ ലോകം ദ്വൈമാസികയുടെ ചീഫ് എഡിറ്റർ ജയിംസ് കടപ്പള്ളി ഇന്ത്യ
ജോളി ഏബഹാമിന്‍റെ  സംഗീത നിശ: ടിക്കറ്റ് വിൽപ്പന കിക്കോഫ് ചെയ്തു
കൊളോണ്‍: പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ജോളി ഏബ്രഹാമിന്‍റെ കൊളോണിലെ സംഗീത നിശയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കൊളോണിൽ നടന്നു. നമ്മുടെ ലോകം ദ്വൈമാസികയുടെ ചീഫ് എഡിറ്റർ ജയിംസ് കടപ്പള്ളി ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയ്ക്ക് നൽകി നിർവഹിച്ചു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ പാരീഷ് ഹാളിൽ 19ന് രാത്രി എട്ടിന് നടന്ന ചടങ്ങിൽ നമ്മുടെ ലോകം മാസിക മാനേജിംഗ് എഡിറ്റർ ജോസ് പുതുശേരിയുടെ അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഇന്നസന്‍റ് കാരുവള്ളിൽ, വിൽസണ്‍ കെ.തോമസ് എന്നിവർക്കു പുറമെ പ്രവാസി ഓണ്‍ലൈൻ മുഖ്യപത്രാധിപർ ജോസ് കുന്പിളുവേലിയും പങ്കെടുത്തു.

മാർച്ച് നാലിന് (ശനി) വൈകുന്നേരം 5.30ന് കൊളോണ്‍, റാഡർത്താലിലെ സെന്‍റ് മരിയ എംഫേഗ്നിസ് ദേവാലയ പാരീഷ് ഹാളിലാണ് (Raderberger Str. 199, 50968 Koeln) രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത നിശ അരങ്ങേറുക.