+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീഡനിൽ വേൾഡ് മലയാളി ഫെഡറേഷന് ഗംഭീര തുടക്കം

സ്റ്റോക്ക്ഹോം: സ്വീഡനിലെ മലയാളി പ്രവാസി സമൂഹത്തിൽ സഹവർത്തിത്വത്തിന്‍റെ സന്ദേശം വിളിച്ചറിയിച്ച് ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ പ്രൊവിൻസ് രാജ്യതലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ഉദ്ഘാടനം ചെയ
സ്വീഡനിൽ വേൾഡ് മലയാളി ഫെഡറേഷന് ഗംഭീര തുടക്കം
സ്റ്റോക്ക്ഹോം: സ്വീഡനിലെ മലയാളി പ്രവാസി സമൂഹത്തിൽ സഹവർത്തിത്വത്തിന്‍റെ സന്ദേശം വിളിച്ചറിയിച്ച് ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ പ്രൊവിൻസ് രാജ്യതലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ഉദ്ഘാടനം ചെയ്തു.

സ്വീഡനിലെ കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫ. രാജീവ് തോട്ടപ്പിള്ളിലിന്‍റെ ഭാര്യ രഞ്ജന ഉദ്ഘാടനം ചെയ്തു. പ്രഫ. രാജീവ് തോട്ടപ്പിള്ളിൽ മുഖ്യാതിഥിയായിരുന്നു. ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ, രക്ഷാധികാരികളായ പാർലമെന്‍റ് അംഗം എൻ.കെ പ്രേമചന്ദ്രൻ, സംവിധായകൻ ലാൽ ജോസ് എന്നിവരുടെ വീഡിയോ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിൽ സ്വീഡിഷ് കേരളം അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റ് മാർട്ടിൻ ജേക്കബ് വേൾഡ് മലയാളി ഫെഡറേഷനെ മലയാളികൾക്ക് പരിചയപ്പെടുത്തി. വനിതാ ഫോറം കോഓർഡിനേറ്റർ രമ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പിന് കോഓർഡിനേറ്റർ അരുണ്‍ മോഹൻ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി മനു കൊന്പൻ (പ്രസിഡന്‍റ്), ശ്രീജിത് സതീഷ് (വൈസ് പ്രസിഡന്‍റ്), ശ്രീജിത് ശ്രീനിവാസൻ (ജനറൽ സെക്രട്ടറി), ശിവപ്രസാദ് മുല്ലപ്പിള്ളിൽ (ട്രഷറർ), രമ്യ രാമകൃഷ്ണൻ (വിമൻസ് ഫോറം), ജയേഷ് സുരേഷ് (ജോയിന്‍റ് സെക്രട്ടറി), സിജോണ്‍ മാത്യു, മുകുന്ദകൃഷ്ണൻ (ഇവന്‍റ് മാനേജേഴ്സ്), മൻസു നൈനാൻ (പബ്ലിക് റിലേഷൻസ്), ജലീൽ പോട്ടയിൽ സണ്ണി (സ്റ്റൂഡന്‍റ് കോഓർഡിനേറ്റർ), ജയശങ്കർ എം. കൈമൾ (സ്പോർട്സ് കോഓർഡിനേറ്റർ), സജിത്ത് നാരായണ്‍, വേണുനാഥ് വിക്രമൻ, മധു മുരളി (സോണൽ കോഓർഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് സാൻസ്കൃതി സ്വീഡന്‍റ് വിവിധ കലാപാരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: ജോബി ആന്‍റണി