തെലുങ്കിലെ യുവ നായകൻമാരില് ശ്രദ്ധേയനായ സുന്ദീപ് കിഷനെ നായകനാക്കി ഒരുക്കുന്ന 'മൈക്കിള്‍'എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുന്‍ദീപിനൊപ്പം വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തുന്നു.
രഞ്ജിത്ത് ജെയകൊടിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവുമൊരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് മൈക്കിൾ തിയറ്ററിലെത്തുക. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്യും.
അയ്യപ്പ ശര്‍മ, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുണ്‍ സന്ദേശ്, അനസൂയ ഭരദ്വാജ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം ആര്. സത്യനാരായണൻ.