+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബർമിംഗ്ഹാമിൽ ആഗോള കരിസ്മാറ്റിക് നവീകരണ ഗോൾഡൻ ജൂബിലിയാഘോഷങ്ങൾ മാർച്ച് നാലിന്

ബർമിംഗ്ഹാം: ലോകം മുഴുവനും ക്രൈസ്തവ വിശ്വാസത്തിന്‍റെ പുത്തനുണർവിന് തുടക്കം കുറിച്ച കത്തോലിക്ക കരിസ്മാറ്റിക് നവീകരണം 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ച് വിവിധ ആത്മീയ ആഘോഷങ്ങളാണ് ആഗോള സഭ ഒരുക്കിയിരി
ബർമിംഗ്ഹാമിൽ ആഗോള കരിസ്മാറ്റിക് നവീകരണ ഗോൾഡൻ ജൂബിലിയാഘോഷങ്ങൾ മാർച്ച് നാലിന്
ബർമിംഗ്ഹാം: ലോകം മുഴുവനും ക്രൈസ്തവ വിശ്വാസത്തിന്‍റെ പുത്തനുണർവിന് തുടക്കം കുറിച്ച കത്തോലിക്ക കരിസ്മാറ്റിക് നവീകരണം 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ച് വിവിധ ആത്മീയ ആഘോഷങ്ങളാണ് ആഗോള സഭ ഒരുക്കിയിരിക്കുന്നത്.

1967 ഫെബ്രുവരിയിൽ അമേരിക്കയിലെ ഡുക്കെസ്നി സർവകലാശാലയിൽ ധ്യാനത്തിൽ പങ്കെടുക്കവേ ഒരു സംഘം വിദ്യാർഥികൾ പരിശുദ്ധാത്മാവിന്‍റെ വിവിധ അഭിഷേകങ്ങളാൽ നിറയപ്പെടുകയും അത് പിന്നീട് നിരവധി കരിസ്മാറ്റിക് ഗ്രൂപ്പുകളിലൂടെ ലോകം മുഴുവൻ കത്തിപ്പടരുകയുമായിരുന്നു. കത്തോലിക്കാ വിശ്വാസികൾ ബൈബിൾ കൂടുതലായി വായിക്കുവാനും ധ്യാനിക്കുവാനും ആരംഭിച്ചതിന്‍റെ പിന്നിൽ കരിസ്മാറ്റിക് നവീകരണമായിരുന്നു.

ഇന്ന് കത്തോലിക്കാ സഭയിൽ, 235 രാജ്യങ്ങളിൽ നിന്നായി 12 കോടി വിശ്വാസികൾ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കരിസ്മാറ്റിക് നവീകരണം കത്തോലിക്കാ സഭയ്ക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്.

2017 ജൂണ്‍ നാലിന് റോമിൽ നടക്കുന്ന കരിസ്മാറ്റിക് നവീകരണ ജൂബിലി ആഘോഷത്തിലേക്ക് ഫ്രാൻസിസ് മാർപാപ്പ എല്ലാവരെയും സ്വാഗതം ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിൽ നാഷണൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ. വർഷങ്ങളായി എല്ലാ മാസവും സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ നടന്നുവരുന്ന ബഥേൽ കണ്‍വൻഷൻ സെന്‍ററിലായിരിക്കും ജൂബിലി ആഘോഷങ്ങൾ. മാർച്ച് നാലിന് രാവിലെ 9.45ന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ വൈകുന്നേരം ആറിന് സമാപിക്കും. ന്ധവണ്‍ ഹോപ്പ് പ്രോജക്ട്’ നയിക്കുന്ന ആരാധനയ്ക്കും ദൈവസ്തുതികൾക്കും ആർച്ച് ബിഷപ്പുമാരായ ബർനാഡ് ലോങ്ലെ, കെവിൻ മെക്ഡൊണാൾഡ്, ഫാ. സോജി ഓലിക്കൽ, പറ്റി ഗല്ലാഗർ, മാർക്ക് നിമോ, റവ. മൈക്ക് പിലാവച്ചി എന്നിവർ നേതൃത്വം നൽകും.

ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യേണ്ടതാണ്.