+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലുവ ശിവരാത്രി മഹോത്സവത്തിന് സേവനം യുകെയുടെ സഹായഹസ്തം

ലണ്ടൻ: ആലുവ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളിൽപോലും എത്തിച്ചത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ അത്യാഹിതങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഏറെയാണ്. അതിനാലാ
ആലുവ ശിവരാത്രി മഹോത്സവത്തിന് സേവനം യുകെയുടെ സഹായഹസ്തം
ലണ്ടൻ: ആലുവ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളിൽപോലും എത്തിച്ചത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ അത്യാഹിതങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഏറെയാണ്. അതിനാലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസുമായി സേവനം യുകെ ശിവരാത്രി മഹോത്സവത്തിനെത്തുന്നത്.

അൻവർ സാദത്ത് എംഎൽഎയും ആലുവ ശിവഗിരി ആശ്രമം മഠാധിപതി സ്വാമി ശിവ സ്വരൂപാനന്ദയും ചേർന്നാണ് ആംബുലൻസിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആംബുലൻസിൽ ലഭ്യമാണ്.

ലോക മലയാളി സമൂഹത്തിൽ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് സേവനം യുകെ. കഴിഞ്ഞ രണ്ടു വർഷമായി യുകെയുടെ ലക്ഷ്യം ജാതി മത രഹിത സമൂഹത്തിന്‍റെ വളർച്ചയാണ്. പുറ്റിംഗൽ വെടിക്കെട്ടു ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് സാന്പത്തിക സഹായം നൽകുക, ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദ് നായരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിലും സേവനം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. സേവനം യുകെയുടെ ജാതിമതരഹിതമായ പ്രവർത്തനത്തിന് യുകെയിലെ മലയാളി സമൂഹം നൽകുന്ന അംഗീകാരം അസൂയാവഹമാണ്.

ജനുവരി 15ന് ഓക്സ്ഫോർഡിലെ കിഡിലിംഗ്ടണ്‍ ഫുട്ബോൾ ക്ലബ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി ബൈജു പാലക്കൽ (ചെയർമാൻ), അനിൽ കുമാർ (വൈസ് ചെയർമാൻ), ശ്രീകുമാർ കല്ലിട്ടത്തിൽ (കണ്‍വീനർ), വേണു ചാലക്കുടി (ജോയിന്‍റ് കണ്‍വീനർ), ഹേമ സുരേഷ് (വനിതാ വിഭാഗം കണ്‍വീനർ), സതീഷ് കുട്ടപ്പൻ (ട്രഷറർ), ആശിഷ് സാബു (ഐടി കണ്‍വീനർ), പ്രമോദ് കുമരകം (കുടുംബ യൂണിറ്റ് കോഓർഡിനേറ്റർ), ദിനേശ് വെള്ളാപ്പള്ളി (പിആർഒ) എന്നിവരേയും ബോർഡ് അംഗങ്ങളായി സജീഷ് ദാമോദരൻ, ദിലീപ് വാസുദേവൻ, സി.ആർ. അനിൽ, അനിൽ കുമാർ രാഘവൻ, അജിത് ഭഗീരഥൻ, വിശാൽ സുരേന്ദ്രൻ, രശ്മി പ്രകാശ് എന്നിവരേയും തെരഞ്ഞെടുത്തു.