മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് സെൽഫിയുടെ ട്രെയിലർ റിലീസ് ചെയ്തു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ഹിന്ദിയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. മലയാളത്തിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം വൻ വിജയം നേടിയിരുന്നു.
ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷം ഇമ്രാന് ഹാഷ്മിയുമാണ് അവതരിപ്പിക്കുന്നത്.
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മാജിക് ഫ്രെയിംസും ചിത്രത്തിന്റെ നിർമാതാക്കളുടെ നിരയിലുണ്ട്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും നിർമാണത്തിൽ ഭാഗമായിട്ടുണ്ട്.
സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും.
2019ൽ തിയറ്ററിലെത്തിയ ചിത്രമാണ് ഡ്രൈവിങ് ലൈസെൻസ്. അന്തരിച്ച സംവിധായകൻ സച്ചി രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറായിരുന്നു.