+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെതർലൻഡ്സിൽ കാനബിസ് കൃഷിക്ക് പാർലമെന്‍റിന്‍റെ അനുമതി

ആംസ്റ്റർഡാം: നെതർലൻഡ്സിൽ കാനബിസ് കൃഷി ചെയ്യുന്നത് നിയമ വിധേയമാക്കാനുള്ള നിർദേശം പാർലമെന്‍റ് അംഗീകരിച്ചു.നിരവധി കടുത്ത മാനദണ്ഡങ്ങൾക്കുള്ളിൽനിന്നാണ് അനുമതി. അധോസഭയിൽ അംഗീകാരം നേടിയ ബിൽ ഇനി സെനറ്റ്
നെതർലൻഡ്സിൽ കാനബിസ് കൃഷിക്ക് പാർലമെന്‍റിന്‍റെ അനുമതി
ആംസ്റ്റർഡാം: നെതർലൻഡ്സിൽ കാനബിസ് കൃഷി ചെയ്യുന്നത് നിയമ വിധേയമാക്കാനുള്ള നിർദേശം പാർലമെന്‍റ് അംഗീകരിച്ചു.

നിരവധി കടുത്ത മാനദണ്ഡങ്ങൾക്കുള്ളിൽനിന്നാണ് അനുമതി. അധോസഭയിൽ അംഗീകാരം നേടിയ ബിൽ ഇനി സെനറ്റ് കൂടി അംഗീകരിക്കണം.

കോഫി ഷോപ്പുകളിൽ ചെറിയ അളവിൽ കാനസിബ് വിൽക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമല്ല. എന്നാൽ, കൃഷി ചെയ്യുന്നതും കോഫി ഷോപ്പുകൾക്ക് ഹോൾ സെയിലായി വിൽക്കുന്നതു നിയമവിരുദ്ധവുമാണ്.

72 നെതിരേ 77 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിനാണ് ബിൽ പാസായിരിക്കുന്നത്. ഈ സാഹചര്യത്തിൽ, സെനറ്റിൽ തള്ളിപ്പോകാനുള്ള സാധ്യതയും അവശേഷിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ