+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെറിയിൽ ദർശനത്തിരുനാൾ ആഘോഷിച്ചു

നോർത്തേണ്‍ അയർലൻഡിലെ ഡെറി സീറോ മലബാർ സമൂഹം ആണ്ടുതോറും നടത്തിവരുന്ന ദർശനത്തിരുനാൾ അഡ്മോർ ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ടെറി സീറോ മലബാർ ചാപ്ലിൻ ഫാ. ജോസഫ് കറുകയിലിന്‍റെ നേതൃത്വത്തിൽ തി
ഡെറിയിൽ ദർശനത്തിരുനാൾ ആഘോഷിച്ചു
നോർത്തേണ്‍ അയർലൻഡിലെ ഡെറി സീറോ മലബാർ സമൂഹം ആണ്ടുതോറും നടത്തിവരുന്ന ദർശനത്തിരുനാൾ അഡ്മോർ ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു.

ടെറി സീറോ മലബാർ ചാപ്ലിൻ ഫാ. ജോസഫ് കറുകയിലിന്‍റെ നേതൃത്വത്തിൽ തിരുനാളിന് കൊടിയേറ്റിയതോടെ ആഘോഷങ്ങൾക്കു തുടക്കമായി. തുടർന്നു നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കോർക്ക് സീറോ മലബാർ സഭ ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഡീക്കൻ ജോയ്സ് പള്ളിക്കമാലി തിരുനാൾ സന്ദേശം നൽകി. തുടർന്നു സ്ലീവാ ചുംബനം, മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, അടിമവയ്ക്കൽ തുടങ്ങിയവ നടന്നു.ചെണ്ടമേളത്തിന്‍റെയും മുത്തുക്കുടകളുടെയും അകന്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് നടത്തിയ ഭക്തി നിർഭരമായ പ്രക്ഷിണത്തോടെ ശുശ്രൂഷകൾ അവസാനിച്ചു.

ഒരു ദശാബ്ദത്തിനു മുൻപ് ഡയറിയിലെ സീറോ മലബാർ സമൂഹം തുടക്കം കുറിച്ച തിരുനാൾ 12 പ്രസുദേന്തിമാരാൽ ഓരോ വർഷവും പൂർവാധികം ഭംഗിയോടെയാണ് നടത്തപെടുന്നത്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ