+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയയിൽ പാരിഷ് കൗണ്‍സിലിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്‍റെ 20172021 കാലയളവിലേയ്ക്കുള്ള പാരിഷ് കൗണ്‍സിലിന്‍റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൈഡ്ലിംഗ് ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ചാപ്ലി
ഓസ്ട്രിയയിൽ പാരിഷ് കൗണ്‍സിലിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്‍റെ 2017-2021 കാലയളവിലേയ്ക്കുള്ള പാരിഷ് കൗണ്‍സിലിന്‍റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൈഡ്ലിംഗ് ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ചാപ്ലിൻ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഏപ്രിൽ 30ന് (ഞായർ) ആണ് തിരഞ്ഞെടുപ്പ്. നാമനിർദേശപത്രിക ഫെബ്രുവരി 26 മുതൽ സ്വീകരിച്ചു തുടങ്ങും. പത്രിക നല്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്പതിന് അവസാനിക്കും. നാമനിർദ്ദേശപത്രികകൾ പിൻവലിക്കാനുള്ളവർക്ക് ഏപ്രിൽ 16 വരെ സമയം ഉണ്ടായിരിക്കും.

പത്രികകളുടെ സൂക്ഷ്മപരിശോധനയും അന്തിമതീരുമാനവും ഏപ്രിൽ 17ന് അറിയിക്കും. അന്നുതന്നെ യോഗ്യത നേടിയ സ്ഥാനർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിലൂടെ പരസ്യപെടുത്തും. 23ന് വിശുദ്ധ കുർബാനയ്ക്കു ശേഷം സ്ഥാനാർഥികളെ പരിചയപ്പെടുത്തും. സീറോ മലബാർ, സീറോ മലങ്കര, ലാറ്റിൻ ഉൾപ്പെടെയുള്ള സഭാസമൂഹാംഗങ്ങൾക്കും അവർ ഉൾപ്പെട്ട മണ്ഡലങ്ങൾക്കും പ്രാതിനിധ്യം നല്കിയാണ് ഐസിയിയുടെ പരിഷ് കമിറ്റി സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കും യുവജങ്ങൾക്കുമുള്ള കമ്മിറ്റിയുടെ പ്രതിനിധികളുടെ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

ഏപ്രിൽ 30ന് നടക്കുന്ന വോട്ടിംഗ് രണ്ടു സ്ഥലങ്ങളിലായാണ് നടക്കുന്നത്. രാവിലെ 10.30 മുതൽ 11.15 വരെയും 12.45 മുതൽ രണ്ടു വരെ മൈഡ്ലിംഗിലും ഉച്ചകഴിഞ്ഞ് 4.15 മുതൽ 5.15 വരെയും 6.45 മുതൽ രാത്രി 8.15 വരെ സ്റ്റ്ഡ്ലൗ ദേവാലയത്തിലുമാണ് നടക്കുന്നത്. വോട്ടെണ്ണൽ രാത്രി 8.45ന് ആരംഭിക്കും. തെരഞ്ഞെടുപ്പു ഫലം ഐസിസിയുടെ വെബ്സൈറ്റിലൂടെ പുറത്തുവിടും. തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ യോഗം മേയ് 12ന് നടക്കും. യോഗത്തിൽ നിയുക്ത പ്രതിനിധികളിൽ നിന്നും ജനറൽ കണ്‍വീനറെ തെരഞ്ഞെടുക്കും. മറ്റ് അംഗങ്ങളുടെ ചുമതലകളും സമ്മേളനത്തിൽ പ്രഖ്യാപിക്കും.

സ്റ്റീഫൻ ചെവ്വൂക്കാരൻ കണ്‍വീനറായ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷനായിരിക്കും വോട്ടിംഗിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നത്. തോമസ് പടിഞ്ഞാറേകാലയിൽ, ജോമി സ്രാന്പിക്കൽ, തോമസ് പഴേടത്തുപറന്പിൽ, സെബാസ്റ്റ്യൻ തേവലക്കര എന്നിവരും തെരഞ്ഞെടുപ്പ് കമ്മീഷനിൽ സഹായിക്കും. തെരഞ്ഞെടുപ്പിന്‍റെ വിശദാംശങ്ങളും ഭരണഘടനയും ചട്ടങ്ങളും ഐസിസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: ജോബി ആന്‍റണി