+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്ക് പെൻസ് നാസി കോണ്‍സൻട്രേഷൻ ക്യാന്പ് സന്ദർശിച്ചു

ബെർലിൻ: ജർമനിയിൽ പര്യടനം നടത്തിയ യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഡാഷാവുവിലെ പഴയ നാസി കോണ്‍സൻട്രേഷൻ ക്യാന്പ് സന്ദർശിച്ചു. ഡൊണൾഡ് ട്രംപ് പ്രസിഡന്‍റായ ശേഷം യുഎസിൽ വർധിച്ചു വരുന്ന സെമിറ്റിക് വിരുദ്ധ
മൈക്ക് പെൻസ് നാസി കോണ്‍സൻട്രേഷൻ ക്യാന്പ് സന്ദർശിച്ചു
ബെർലിൻ: ജർമനിയിൽ പര്യടനം നടത്തിയ യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഡാഷാവുവിലെ പഴയ നാസി കോണ്‍സൻട്രേഷൻ ക്യാന്പ് സന്ദർശിച്ചു. ഡൊണൾഡ് ട്രംപ് പ്രസിഡന്‍റായ ശേഷം യുഎസിൽ വർധിച്ചു വരുന്ന സെമിറ്റിക് വിരുദ്ധ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ സന്ദർശനം വാർത്താ പ്രാധാന്യം നേടുന്നത്.

രാഷ്ട്രീയ തടവുകാരും ജൂതരും മറ്റുള്ളവരും അടക്കം രണ്ടു ലക്ഷത്തോളം പേരെ ഇഞ്ചിഞ്ചായി കൊന്നൊടുക്കിയ സ്ഥലമാണിത്. 1933 മുതൽ 1945 വരെയാണ് ഇവിടെ കോണ്‍സൻട്രേഷൻ ക്യാന്പ് പ്രവർത്തിച്ചിരുന്നത്. പെൻസിന്‍റെ ഭാര്യ കരേനും മകൾ ഷാർലെറ്റും ഒപ്പമുണ്ടായിരുന്നു.

ക്യാന്പിനു മധ്യത്തിലുള്ള സ്മാരകത്തിൽ പെൻസ് പുഷ്പചക്രം അർപ്പിച്ചു. പിന്നീട് ബാരക്കുകളും ശ്മശാനവും ഗ്യാസ് ചേംബറും കൂടി കണ്ടാണ് മടങ്ങിയത്. 1933 നും 1945 നുമിടയിൽ രണ്ടു ലക്ഷത്തോളം ആളുകളെ ഇവിടെ തടവിൽ പാർപ്പിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ