നടി അഹാന കൃഷ്ണയുടെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗോവയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ അഹാന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.
ഗോവൻ ഭംഗിയെ അനശ്വരമാക്കുന്ന കടൽത്തീര കാഴ്ചകളും സൂര്യസ്തമയവും നടി പങ്കുവച്ചിട്ടുണ്ട്. അഹാനയുടെ സുഹൃത്ത് റിയയും ഗോവൻ യാത്രയിൽ താരത്തിനൊപ്പമുണ്ട്.
2021ൽ പുറത്തിറങ്ങിയ പിടികിട്ടാപ്പുള്ളി എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ തിയറ്ററിൽ പുറത്തിറങ്ങിയ അഹാനയുടെ ചിത്രം.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം യുട്യൂബ് കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്. മീ മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസിലാണ് ഒടുവിൽ അഭിനയിച്ചത്.