+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രസ്റ്റണ്‍ കത്തീഡ്രലിൽ സകലമരിച്ചവരുടെയും ഓർമയാചരണം 24ന്

പ്രസ്റ്റണ്‍: സീറോ മലബാർ സഭയുടെ ആരാധനക്രമം അനുസരിച്ച് വലിയ നോന്പ് ആരംഭത്തിനു തൊട്ടുമുന്പ് ദനഹാക്കാലം അവസാന വെള്ളിയാഴ്ച പരന്പരാഗതമായി സകല മരിച്ചവരുടെയും ഓർമദിനമായി ആചരിക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല
പ്രസ്റ്റണ്‍ കത്തീഡ്രലിൽ സകലമരിച്ചവരുടെയും ഓർമയാചരണം 24ന്
പ്രസ്റ്റണ്‍: സീറോ മലബാർ സഭയുടെ ആരാധനക്രമം അനുസരിച്ച് വലിയ നോന്പ് ആരംഭത്തിനു തൊട്ടുമുന്പ് ദനഹാക്കാലം അവസാന വെള്ളിയാഴ്ച പരന്പരാഗതമായി സകല മരിച്ചവരുടെയും ഓർമദിനമായി ആചരിക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രലിൽ വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക തിരുക്കർമങ്ങളും ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ വികാരികൂടിയായ വികാരി ജനറാൾ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ