+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹംഗേറിയൻ ചിത്രത്തിന് ബർലിനാലെ ഗോൾഡൻ ബെയർ പുരസ്കാരം

ബെർലിൻ: അറുപത്തിയേഴാമത് ബർലിനാലെ അന്താരാഷ്ട്ര ചലച്ചിത്രോസൽവത്തിൽ ഹംഗേറിയൻ ചിത്രമായ ഓണ്‍ ബോഡി ആൻഡ് സോൾ എന്ന പ്രണയചിത്രം ഗോൾഡനെ ബെയർ പുരസ്കാരം കരസ്ഥമാക്കി. പ്രണയത്തിന്‍റെ അസാധാരണ കഥപറയുന്ന ചിത്
ഹംഗേറിയൻ ചിത്രത്തിന് ബർലിനാലെ ഗോൾഡൻ ബെയർ പുരസ്കാരം
ബെർലിൻ: അറുപത്തിയേഴാമത് ബർലിനാലെ അന്താരാഷ്ട്ര ചലച്ചിത്രോസൽവത്തിൽ ഹംഗേറിയൻ ചിത്രമായ ഓണ്‍ ബോഡി ആൻഡ് സോൾ എന്ന പ്രണയചിത്രം ഗോൾഡനെ ബെയർ പുരസ്കാരം കരസ്ഥമാക്കി.

പ്രണയത്തിന്‍റെ അസാധാരണ കഥപറയുന്ന ചിത്രം അണിയിച്ചൊരുക്കിയത് ഇഡിക്കോ എൻയെഡി എന്ന സംവിധായികയാണ്. രണ്ടു അപരിചിതർ തമ്മിലുള്ള അടുപ്പം സ്നേഹമായി പരിണമിച്ചപ്പോൾ പ്രണയാദ്രതയുടെ പുതിയ മാനങ്ങൾ തേടിയുള്ള പുതിയ സൃഷ്ടിയായി. സ്വപ്നതുല്യമായ പ്രണയം ജീവിതത്തിയ്ക്കേുതന്നെ പകർത്തിയ കമിതാക്കളുടെ കഥ അഭ്രപാളിയിലെത്തിയപ്പോൾ അതിശ്രേഷഠമായി.

ഹോളണ്ടുകാരനായ സംവിധായകൻ പോൾ ഫെർഹോഫൻ ചെയർമാനായുള്ള ഏഴംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

വെള്ളകരടി (സിൽവർ ബെയർ) പുരസ്കാരം ഫ്രഞ്ചുസെനഗൽ സംവിധായകനായ അലെൻ സോമിസ് സംവിധാനം ചെയ്ത ന്ധഫെലിസിന്‍റെ’ എന്ന ഫ്രഞ്ചു ചിത്രം കരസ്ഥമാക്കി.

ഓസ്ട്രിയക്കാരനായ ജോർജ് ഫ്രീഡ്രിഷ് മികച്ച നടനും കൊറിയക്കാരി മിൻ ഹിന്നി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

എഴുപത്തിയാറ് രാജ്യങ്ങളിൽ നിന്നായി ആകെ നാനൂറോളം ചിത്രങ്ങളാണ് മൽസരത്തിനായി എത്തിയത്. ഇന്ത്യൻ ചിത്രമായ വൈസ്രോയി ഹൗസും ഇന്ത്യൻ ചിത്രമായ വൈസ്രോയി ഹൗസും ഉൾപ്പെട്ടിരുന്നു. അതിൽ 18 എണ്ണം ചുരുക്കപട്ടികയിൽ ഇടം തേടിയിരുന്നു. പത്തു ദിവസമായി നടന്ന മേളയിൽ നാലുലക്ഷത്തിലധികം പേർ സന്ദർശകരായെത്തിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ