പിന്നണി ഗായിക സിസിലി ഏബ്രഹാം പാടി ശിലോം എന്ന പേരിൽ പുറത്തിറങ്ങിയ ക്രിസ്തീയ ഭക്തി ഗാനം വൈറലാകുന്നു. ജീവിത യാത്രയിൽ... എന്നു തുടങ്ങുന്ന ഗാനം സിസിലിയുടെ സ്വര മാധുര്യത്താൽ കൂടുതൽ ഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. സഞ്ജു ഡേവിഡ് എന്ന ഗായകനാണ് സിസിലിക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്.
അയക്കപ്പെട്ടവൻ എന്ന അർത്ഥം വരുന്ന ശിലോം എന്ന പേരിൽ യൂടൂബിൽ വൈറലായ ഗാനം സിസിലും സഞ്ജു ഡേവിഡും പാടുന്ന വിഷ്വലോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജോഷ്വാ രചിച്ച വരികൾക്കു സിജോയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധായകനായ ഡേവിഡ് ഷോണാണ് ഗാനം പ്രോഗ്രാം ചെയ്തിരിക്കുതും വിഷ്വലുകൾ ഒരുക്കിയിരിക്കുന്നതും.
ഏറെ നാളിനു ശേഷം സിസിലിയുടെ ശബ്ദത്തിൽ പ്രേക്ഷക ശ്രദ്ധ നേടുന്ന ഗാനമായി മാറിക്കൊണ്ടിരിക്കുകയാണ് ശിലോം.