+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലായിൽ മുസിരിസ് -345 25ന്

ഡബ്ലിൻ: എഡി 345ൽ മെസോപൊട്ടാമിയായിൽ (ഇറാഖ്) നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസിരിസിൽ (കൊടുങ്ങല്ലൂർ) ക്നായിതോമായുടെ നേതൃത്വത്തിൽ കപ്പലിറങ്ങിയ തങ്ങളുടെ പൂർവികരെ അനുസ്മരിച്ചുകൊണ്ട് അ
താലായിൽ മുസിരിസ് -345 25ന്
ഡബ്ലിൻ: എഡി 345ൽ മെസോപൊട്ടാമിയായിൽ (ഇറാഖ്) നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസിരിസിൽ (കൊടുങ്ങല്ലൂർ) ക്നായിതോമായുടെ നേതൃത്വത്തിൽ കപ്പലിറങ്ങിയ തങ്ങളുടെ പൂർവികരെ അനുസ്മരിച്ചുകൊണ്ട് അയർലൻഡിലെ മുഴുവൻ ക്നാനായ കുടുംബങ്ങളും ഒത്തു ചേരുന്ന കുടുംബകൂട്ടായ്മ ന്ധമുസിരിസ് 345’ ഫെബ്രുവരി 25ന് (ശനി) താലാ കിൽനമന ഹാളിൽ നടക്കും.

രാവിലെ 10ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വികാരി ജനറാൾ ഫാ.സജി മലയിൽ പുത്തൻപുരയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു ക്നാനായ സാമൂഹികാചാരങ്ങളും ആദ്യ കാല ജീവിതങ്ങളും യാത്രയുമെല്ലാം പ്രതിപാദിക്കുന്ന പുരാതനപാട്ടിന്‍റെ ഈണങ്ങളും വിവിധ കലാപരിപാടികളും ക്നാനായ മെലഡിസ് അവതരിപ്പിക്കുന്ന സംഗീതസായാഹ്നവും അരങ്ങേറും.

ചടങ്ങുകളിലേക്ക് എല്ലാ ക്നാനായ കുടുംബങ്ങളേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ