+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസ് ജർമനിയിൽ

ബെർലിൻ: വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസിന് ബവേറിയൻ തലസ്ഥാന നഗരമായ മ്യൂണിക്കിൽ വെള്ളിയാഴ്ച വൈകുന്നേരം തുടക്കമായി. നൂറോളം രാജ്യത്തലവ·ാരും വിദേശ പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് വൻ
വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസ് ജർമനിയിൽ
ബെർലിൻ: വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസിന് ബവേറിയൻ തലസ്ഥാന നഗരമായ മ്യൂണിക്കിൽ വെള്ളിയാഴ്ച വൈകുന്നേരം തുടക്കമായി.

നൂറോളം രാജ്യത്തലവ·ാരും വിദേശ പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാലായിരത്തോളം സുരക്ഷ ഭട·ാരാണ് കോണ്‍ഫറൻസിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പൂർണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

മ്യൂണിക്ക് കോണ്‍ഫറൻസ് സുരക്ഷാ പോളിസി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ഡബ്ല്യു ടില്ലേഴ്സണ്‍, റഷ്യൻ വിദേശകാര്യമന്ത്രി സെർജി, യുഎൻ സെക്രട്ടറി ജനറൽ അന്േ‍റാണിയോ ഗുട്ടറസ് തുടങ്ങിയ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഫറൻസിന്‍റെ രണ്ടാം ദിവസം ശനിയാഴ്ച സ്ഥാനമൊഴിയുന്ന ജർമൻ പ്രസിഡന്‍റ് ജോവാക്കിം ഗൗക്കിനെ എവാൾഡ് ഫൊണ്‍ ക്ലയിസ്റ്റ് പുരസ്കാരം നൽകി ആദരിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ