സെന്‍റ് ക്ലാരറ്റ് കോളജിൽ റെസിപ്രോ 2017

05:25 PM Feb 18, 2017 | Deepika.com
ബംഗളൂരു: ജാലഹള്ളി സെന്‍റ് ക്ലാരറ്റ് കോളജിൽ റെസിപ്രോ 2017 എന്ന പേരിൽ സാംസ്കാരിക, ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായ റെസിപ്രോ കന്നഡ നടി ഭാഗ്യശ്രീ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. സാബു ജോർജ് അധ്യക്ഷത വഹിച്ചു. ന്യായ, വൈശേഷിക, സംഖ്യ, യോഗ, മീമാംസ, വേദാന്ത എന്നിങ്ങനെ ആറു ടീമുകളായി തിരിച്ചായിരുന്നു കലാപരിപാടികൾ നടത്തിയത്. കലാപരിപാടികളിലും ഫാഷൻ ഷോയിലും വേദാന്ത ടീം വിജയികളായി. ഓവറോൾ ചാന്പ്യൻമാരും വേദാന്ത ടീം തന്നെയായിരുന്നു.

രുചികരമായ വിഭവങ്ങളൊരുക്കിയ ഭക്ഷണസ്റ്റാൾ ആയിരുന്നു പരിപാടിയുടെ മറ്റൊരു ആകർഷണം. മികച്ച ഭക്ഷണസ്റ്റാളിനുള്ള സമ്മാനം യോഗ ടീം കരസ്ഥമാക്കി. ഭക്ഷണസ്റ്റാളിൽ നിന്നു സമാഹരിച്ച പണം വിവിധ സന്നദ്ധസ്ഥാപനങ്ങൾക്കു നല്കി.