+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്ററിൽ നൈറ്റ് വിജിൽ 17ന്

മാഞ്ചസ്റ്റർ: എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ ഫെബ്രുവരി 17ന് (വെള്ളി) നടക്കും. രാത്രി ഒന്പതു മുതൽ
മാഞ്ചസ്റ്ററിൽ നൈറ്റ് വിജിൽ 17ന്
മാഞ്ചസ്റ്റർ: എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ ഫെബ്രുവരി 17ന് (വെള്ളി) നടക്കും. രാത്രി ഒന്പതു മുതൽ പുലർച്ചെ രണ്ടു വരെ നടക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് പോർട്സ് മൗത്ത് രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. ടോമി ചിറയ്ക്കൽ മണവാളൻ നേതൃത്വം നല്കും. സൗത്താംപ്റ്റണ്‍ സേക്രഡ് ഹാർട്ട് നൈറ്റ് വിജിലിലെ ബ്രദർ പോളി വറീതും സംഘവും സഹശുശ്രൂഷകരാകും.

ആഘോഷമായ വിശുദ്ധ കുർബാന, അനുരഞ്ജന ശുശ്രൂഷകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുന്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന, കുടുംബ നവീകരണ പ്രതിഷ്ട എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജോബി വർഗീസ് 7825871317, ജയ്സണ്‍ മേച്ചേരി 7915652674.

ദേവാലയത്തിന്‍റെ വിലാസം: St. Josephs Church, Portland Crescent, Longsight, Manchester, M13 OBU.

റിപ്പോർട്ട്: അലക്സ് വർഗീസ്