+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്സിറ്റ് യൂറോപ്പിലുള്ള ബ്രിട്ടീഷുകാരെ ബാധിക്കുമെന്ന് രഹസ്യ റിപ്പോർട്ട്

ബ്രസൽസ്: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ വിദേശികളെ പരിഗണിക്കുന്ന രീതി വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷുകാരെ ബാധിക്കുമെന്ന് യൂണിയന്‍റെ രഹസ്യ റിപ്പോർട്ടിൽ വിലയിരുത്തൽ.ഫ്രാൻസിൽ
ബ്രെക്സിറ്റ് യൂറോപ്പിലുള്ള ബ്രിട്ടീഷുകാരെ ബാധിക്കുമെന്ന് രഹസ്യ റിപ്പോർട്ട്
ബ്രസൽസ്: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ വിദേശികളെ പരിഗണിക്കുന്ന രീതി വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷുകാരെ ബാധിക്കുമെന്ന് യൂണിയന്‍റെ രഹസ്യ റിപ്പോർട്ടിൽ വിലയിരുത്തൽ.

ഫ്രാൻസിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്കായിരിക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടേണ്ടി വരിക എന്ന റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോഴത്തെ കണക്കുകൂട്ടൽ അനുസരിച്ച് 2019ലായിരിക്കും ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുക. ഇതിനുശേഷം ബ്രിട്ടീഷുകാരെ എങ്ങനെ പരിഗണിക്കണം എന്നത് ഓരോ അംഗരാജ്യത്തിനും സ്വന്തമായി തീരുമാനിക്കാവുന്നതാണ്.

രണ്ടര ലക്ഷത്തോളം ബ്രിട്ടീഷ് പൗരൻമാരാണ് ഇപ്പോൾ ഫ്രാൻസിൽ താമസിക്കുന്നത്. ഇതിൽ ഒന്നര ലക്ഷത്തോളം പേരുടെയും കാര്യത്തിൽ ആശങ്കയുള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫ്രഞ്ച് പൗരത്വമുള്ളയാളെ വിവാഹം കഴിച്ചതുപോലും ഫ്രാൻസിൽ സ്ഥിര താമസത്തിന് ബ്രിട്ടീഷ് പൗരന് അർഹത നൽകുമെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ