+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ ചിതാഭസ്മത്തിലും കൃത്രിമം: ശ്മശാനക്കാർക്കെതിരെ അന്വേഷണം

ബെർലിൻ: പൊതുശ്മശാനത്തിൽനിന്നു നൽകുന്ന ശരീരാവശിഷ്ടങ്ങളിൽ കൃത്രിമം നടന്നുവെന്ന സംശയത്തേതുടർന്ന് റേഗൻസ്ബുർഗ് ക്രിമറ്റോറിയത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു.മരിച്ച ആളുടെ ബന്ധുക്കൾക്കു നൽകുന്ന അവശിഷ്ട
ജർമനിയിൽ ചിതാഭസ്മത്തിലും കൃത്രിമം: ശ്മശാനക്കാർക്കെതിരെ അന്വേഷണം
ബെർലിൻ: പൊതുശ്മശാനത്തിൽനിന്നു നൽകുന്ന ശരീരാവശിഷ്ടങ്ങളിൽ കൃത്രിമം നടന്നുവെന്ന സംശയത്തേതുടർന്ന് റേഗൻസ്ബുർഗ് ക്രിമറ്റോറിയത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു.

മരിച്ച ആളുടെ ബന്ധുക്കൾക്കു നൽകുന്ന അവശിഷ്ടങ്ങളിൽ മറ്റുള്ളവരുടെ അവശിഷ്ടങ്ങൾ കൂടി ഉൾപ്പെടുന്നു എന്നാണ് സൂചന. 2011 മുതൽ 2015 വരെയുള്ള ഇരുനൂറ് കേസുകളാണ് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ ഇപ്പോൾ പരിഗണിച്ചുവരുന്നത്.

ഇതിന്‍റെ ഭാഗമായി ശ്മശാനം ഓഫീസ് പരിശോധിച്ച് ചില രേഖകൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ