+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ 10 പൗണ്ടിന്‍റ് നോട്ടിൽ മൃഗക്കൊഴുപ്പ്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പുറത്തിറക്കുന്ന പുതിയ 10 പൗണ്ടിന്‍റെ നോട്ട് മൃഗക്കൊഴുപ്പുകൊണ്ടാണെന്ന റിപ്പോർട്ടുകളെത്തുടർന്ന് വ്യാപക എതിർപ്പുകൾ ഉയർന്നുതുടങ്ങി. മൃഗക്കൊഴുപ്പടങ്ങിയ ടാലോ നോട്ടി
പുതിയ 10 പൗണ്ടിന്‍റ് നോട്ടിൽ മൃഗക്കൊഴുപ്പ്
ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പുറത്തിറക്കുന്ന പുതിയ 10 പൗണ്ടിന്‍റെ നോട്ട് മൃഗക്കൊഴുപ്പുകൊണ്ടാണെന്ന റിപ്പോർട്ടുകളെത്തുടർന്ന് വ്യാപക എതിർപ്പുകൾ ഉയർന്നുതുടങ്ങി. മൃഗക്കൊഴുപ്പടങ്ങിയ ടാലോ നോട്ടിൽ ഉപയോഗിക്കുന്നുവെന്ന വാർത്തയെതുടർന്ന് വെജിറ്റേറിയൻമാരും വേഗൻമാരും ഈ നോട്ടിനെതിരെ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. മാത്രവുമല്ല മതസ്വാതന്ത്ര്യത്തിേ·ലുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധക്കാർ പറയുന്നു.

അതേസമയം നോട്ടിൽ മൃഗക്കൊഴുപ്പ് വളരെ കുറച്ചു മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഇതിന്‍റെ വ്യാജൻ പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണെന്നും ബാങ്ക് ഉറപ്പു നൽകുന്നു.

അഞ്ച് പൗണ്ട് പ്ലാസ്റ്റിക്ക് നോട്ട് നിലനിർത്തുമെന്നും 10 പൗണ്ടിന്‍റെ പുതിയ നോട്ട് പുറത്തിറക്കുമെന്നും അടുത്തിടയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചത്.

2020ൽ സസ്യ അധിഷ്ഠിത സബ്സ്റ്റിറ്റിയൂഡുകൾ അടങ്ങിയ 20 പൗണ്ടിന്‍റെ പോളിമർ നോട്ടുകൾ ബാങ്ക് പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത സമ്മറോടെ 5, 10, 20 പൗണ്ട് നോട്ടിന്‍റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും.

ആളുകൾക്ക് ദൈനംദിന ചെലവുകൾക്കായി കൂടുതൽ സുരക്ഷിതമായ നോട്ടുകൾ ഉറപ്പാക്കുന്ന പക്ഷം നിലവിലുള്ള നോട്ടുകൾ നശിപ്പിക്കാൻ തീരുമാനിച്ചുവെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു.