ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നു തുടങ്ങും.
രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ചിത്രീകരണം നടക്കുക. ജോദ്പൂർ വിമാനത്താവളത്തിൽ താരം വന്നിറങ്ങിയപ്പോൾ മുതലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മറാഠി നടി സൊണാലി കുൽക്കർണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠന് ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍. മലൈക്കോട്ടൈ വാലിബനില്‍ ഉലകനായകന് കമല്ഹാസന് എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെആദ്യ നിർമാണ സംരംഭമാണിത്.