ലില്ലിക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ജയസൂര്യയാണ് സിനിമയിലെ നായകൻ. ഫ്രാൻസിസ് തോമസിന്റേതാണ് തിരക്കഥ.
ശ്രുതി രാമചന്ദ്രനാണ് നായിക. നന്ദു, ലിയോണ ലിഷോയ്, വിജയ് ബാബു, ലെന, ലാൽ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എവിഎ പ്രൊഡക്ഷൻസ്, ഇ4 എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.